മാലിക് ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്സ്
തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ബഹുമുഖ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് മാലിക്
ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്സ് (MIC). നിരവധി മസ്ജിദുകൾ, മദ്റസകൾ, ശരീഅത്ത് കോളേജ്,
ഹിഫ്ളുൽ ഖുർആൻ കോളേജ്, അഫ്ളലുൽ ഉലമ, ഐ ടി സി, അനാഥ അഗതി മന്ദിരങ്ങൾ ഉൾപ്പടെയുള്ളവ MIC യുടെ കീഴിൽ പ്രവർത്തിക്കുന്നു. MIC യുടെ കീഴിലുള്ള സുപ്രധാന സംരഭങ്ങളിലൊന്നാണ്
അക്കാദമി ഓഫ് ശരീഅ & അഡ്വാൻസ്ഡ് സ്റ്റഡീസ് (അസാസ്). പാരമ്പര്യ കിതാബുകൾക്ക് ഊന്നൽ
നൽകുന്നതിനോടൊപ്പം മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് ഏകീകൃത സിലബസും പാഠ്യപദ്ധതിയും
നടപ്പിലാക്കുന്ന ഒരു കരിക്കുലമാണ് അസാസ് നടപ്പിലാക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യരായ
അദ്ധ്യാപകർ, വിദ്യാർത്ഥിയുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനാവിശ്യമായ മികച്ച അന്തരീക്ഷം തുടങ്ങിയവ
അസാസിന്റെ പ്രത്യേകതയാണ്..